കൊച്ചി: ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് പോലീസ് സംരക്ഷണം വേണം എന്ന ഹര്‍ജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പഞ്ചായത്ത് പ്രസിഡന്റിനും മെമ്പര്‍മാര്‍ക്കും പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ യോഗങ്ങള്‍ക്കും പോലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹര്‍ജി.
മഴുവന്നൂര്‍, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റുമാരാണ് തങ്ങളുടെ ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
എന്നാല്‍ പഞ്ചായത്തിന് സംരക്ഷണം ആവശ്യമില്ലെന്നും ഭാവിയില്‍ നിയമപ്രശ്നങ്ങള്‍ ഉണ്ടായാല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പോലീസില്‍ പരാതി നല്‍കാം. പരാതി ലഭിക്കുകയാണെങ്കില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിയമപരമായി പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി ചൂണ്ടികാട്ടി.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ അധികാരമുണ്ടെന്നും കോടതി അറിയിച്ചു.
Discussion about this post