കോഴിക്കോട്: വിരമിച്ച അധ്യാപക ദമ്പതികളെ വീടിന് സമീപം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേപ്പയൂര്‍ പട്ടോന കണ്ടി പ്രശാന്തിയില്‍ കെകെ ബാലകൃഷ്ണന് (72) ഭാര്യ കുഞ്ഞിമാത (67) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ വിറക് പുരയിലാണ് തൂങ്ങി മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.
ചിങ്ങപുരം സികെജി ഹൈസ്കൂളിലെ അധ്യാപകനായിരുന്നു ബാലകൃഷ്ണന്. ഇരിങ്ങത്ത് യുപി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ് കുഞ്ഞിമാത. പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Discussion about this post