തൃശ്ശൂര്‍; തൃശൂരിലെ ജോസഫ് ജോണിന് അറുപത്തി രണ്ടാം പിറന്നാളിന് ആശംസയുമായി ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍തേന്‍. ജൂലായ് 21ന് രാവിലെ മകള്‍ അന്ന അയച്ച വീഡിയോയിലാണ് ജസീന്ത ആര്‍ഡന്‍, ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. അപ്രതീക്ഷിത ആശംസയില്‍ ഞെട്ടിയിരിക്കുകയാണ് ജോസഫ്.
ജസീന്തയുടെ കൂടെ തന്നെ ജോസഫിന്റെ മകള്‍ അന്നയുമുണ്ട്. ന്യൂസിലാന്‍ഡില്‍ ഷെഫായി ജോലി ചെയ്യുകയാണ് അന്ന. ജസീന്ത ആര്‍ഡന്റെ കടുത്ത ആരാധകനാണ് ജോസഫ്. അന്ന ജോലി ചെയ്യുന്ന റസ്റ്റോറണ്ടില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ് ജസീന്ത. വര്‍ത്തമാനത്തിനിടെ ഷെഫിന്റെ അച്ഛന്റെ പിറന്നാള്‍ വിവരം അറിഞ്ഞപ്പോള്‍ വീഡിയോയിലൂടെ ജസീന്ത ആശംസ അറിയിക്കുകയായിരുന്നു.
കാഷ്വല്‍ ആയിട്ടുള്ള സംസാരത്തിനിടെ അതിര്‍ത്തി അടച്ചത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റുന്നില്ല. അച്ഛനെയും അമ്മയേയും ഒന്നും കാണാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ജസീന്ത തന്നെ എന്നാല്‍ നമുക്ക് അച്ഛന്് പിറന്നാള്‍ ആശംസകള്‍ ചെയ്ത് ഒരു വീഡിയോ അയക്കാം എന്ന് പറയുകയായിരുന്നു. അന്നയുടെ ഫോണ്‍ വാങ്ങി ജസീന്ത തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തത്.
” ഹലോ ജോസഫ്, ഞാന്‍ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. ഞാന്‍ ഇപ്പോള്‍ അന്നയുടെ കൂടെയാണുള്ളത്. അവള്‍ ഇവിടുത്തെയൊരു നല്ല റസ്റ്റോറണ്ടിലാണ് ജോലി ചെയ്യുന്നത്. ഹാപ്പി ബേര്‍ത്ത് ഡേ,” എന്നാണ് ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.