തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവന്‍കുട്ടി.
തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയില്‍ തെളിയിക്കുമെന്നും ജനങ്ങള്‍ വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ നടത്തുന്ന സമരപോരാട്ടങ്ങള്‍ ഏറെയുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനമോ എംഎല്‍എ സ്ഥാനമോ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന് ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നോ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
Discussion about this post