തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ച് രമ്യ ഹരിദാസ് എം.പിയും മുന്‍ എംഎല്‍എ വി.ടി ബല്‍റാമും ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിച്ചെന്ന വിവാദത്തില്‍ പ്രതികരണം രേഖപ്പെടുത്തി നടന് ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.
‘ഹോട്ടല്‍ ഗോകുല്‍, പാര്‍സല്‍ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോള്‍ പാലിക്കുക’ എന്ന കുറിപ്പോടെയുള്ള ബോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഹരീഷിന്റെ കുറിപ്പ്.
പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ് ഇത്തരം പ്രവര്‍ത്തിയെന്നും .ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നതെന്നും ഹരീഷ് പേരടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
രമ്യയും,ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്…അതിനെ എതിര്‍ക്കാന്‍ ഇത്തരം വാക്കുകള്‍ നിറഞ്ഞ ബോര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ തെമ്മാടിത്തരമാണ്…പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്…ജയിക്കാന്‍ വേണ്ടി എന്തും പറയാന്‍ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്…ഇടതുപക്ഷ പ്രൊഫൈലുകളില്‍ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്..
Discussion about this post