കുമളി: പ്രതിസന്ധികളോട് പോരാടി ഒടുവിൽ സർക്കാർ ഹൈസ്കൂളിൽ അധ്യാപികയായി മാറിയ സെൽവമാരിയെ അതിഥിയായി ക്ഷണിച്ച് ഗവർണർ. രാജ്ഭവനിൽ സെൽവമാരി ഗവർണറുടെ അതിഥിയായി കുറച്ചുനേരം മാത്രമാണ് ചെലവഴിച്ചതെങ്ങികലും ജീവിതത്തിൽ മറക്കാനാകാത്ത അനുഭവമായി സെൽവമാരിക്ക് ഈ കൂടിക്കാഴ്ച.
ഒടുവിൽ ഇറങ്ങാൻനേരം ഗവർണർ ഒരു സ്നേഹസമ്മാനവും നൽകി. മനോഹരമായ ഒരു കസവുസാരി. അതിഥിയായി ക്ഷണിച്ചതിന് പുറമെയുള്ള സമ്മാനം കൂടിയായതോടെ സെൽവമാരിക്ക് സ്വപ്ന നിമിഷമായിരുന്നു അത്. പ്രതിസന്ധികളിൽ പതറാതെ പഠനത്തിന് മുൻഗണന നൽകി സെൽവമാരി നടത്തിയ പോരാട്ടം കഷ്ടപ്പെടുന്ന ഒരോ കുട്ടിക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പഠനം തുടരണമെന്നും ഉപദേശിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടട്ടേയെന്ന് ആശംസിക്കുകയും ചെയ്തു.
ഏലത്തോട്ടത്തിൽ കൂലിവേല ചെയ്ത് പഠിച്ച് സർക്കാർ ഹൈസ്കൂളിലെ അധ്യാപികയായ സെൽമാരി ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത്.
Discussion about this post