കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത് വടകര തിരുവള്ളൂര്‍ സ്വദേശിക്ക്. കെട്ടിട നിര്‍മാണ തൊഴിലാളിയായ ടി ഷിജുവിനാണ് പത്തുകോടി രൂപ സമ്മാനമായി അടിച്ചിരിക്കുന്നത്.
സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുന്‍പും ചെറിയ സമ്മാനങ്ങള്‍ കിട്ടിയിരുന്നു. വടകര കനറ ബാങ്കില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിച്ചു.
എല്‍ബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക.
ജൂലായ് 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ.
മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേര്‍ക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്).
മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.
Discussion about this post