ആലപ്പുഴ: കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനെ പേടിപ്പിക്കാനായി കഴുത്തില്‍ കുരുക്കിട്ട ആറാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം.
അരൂര്‍ ചന്തിരൂര്‍ കൂട്ടുങ്കലില്‍ അബ്ദുള്‍ റഹ്മാന്റെ മകള്‍ ഫാത്തിമ റെയ്ഹാന (11)യാണ് അബദ്ധത്തില്‍ കുരുക്ക് മുറുകി മരിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
കളിപ്പാട്ടം വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലില്‍ കയറിനിന്നു ജനലില്‍ കയര്‍ കെട്ടിയശേഷം കഴുത്തില്‍ കുരുക്കിടുകയായിരുന്നു. ഇതിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലന്‍സ് തെറ്റി കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നു.
Discussion about this post