പാലക്കാട്; കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയും, വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലിനുള്ളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
പാലക്കാട്ടെ ഒരു ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സംഭവം ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തുവന്നതോടെ വിശദീകരണവുമായി രമ്യ ഹരിദാസ് രംഗത്തെത്തി.
ഭക്ഷണം കഴിക്കാനല്ല മഴയായതിനാലാണ് ഹോട്ടലില്‍ കയറിയതെന്നാണ് രമ്യ ഹരിദാസ് നല്കുന്ന വിശദീകരണം. ഭക്ഷണം ഹോട്ടലില്‍ ഇരുന്ന് കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പാഴ്സലിനായി കാത്തു നില്‍ക്കുകയായിരുന്നെന്നും രമ്യ പറഞ്ഞു. സംഭവത്തില്‍ നിരവധി പേരാണ് കോണ്‍ഗ്രസ് നേതക്കളെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയയിലൂടെ രംഗത്തെത്തുന്നത്.
Discussion about this post