കൊച്ചി: സർക്കാർ ഓണത്തിന് മുമ്പ് സാമൂഹികക്ഷേമ പെൻഷനുകൾ നൽകി തീർക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചർച്ചയായതാണ് പെൻഷൻ വിതരണം വഴി സർക്കാരിനുണ്ടാകുന്ന ചെലവ്. നിസാരമായി കാണാവുന്ന സംഖ്യയല്ല ഓരോ മാസവും പെൻഷൻ ഇനത്തിൽ സർക്കാർ ചെലവഴിക്കുന്നത്.
സംസ്ഥാന സർക്കാർ ഓരോ മാസവും പെൻഷനുകൾക്കായി ചെലവഴിക്കുന്നത് 839.25 കോടി രൂപയാണ്. 1600 രൂപവീതമുള്ള സാമൂഹികക്ഷേമ പെൻഷന് മാത്രം ഒരു മാസം 736.67 കോടി രൂപയാണ് ചെലവ്. 16 ക്ഷേമനിധി ബോർഡുകളിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ നൽകാൻ മാസം ചെലവഴിക്കുന്നത് 102.57 കോടി രൂപയാണ്. സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർക്ക് നൽകുന്ന പെൻഷൻ കൂടാതെയുള്ള കണക്കാണിത്.
എറണാകുളത്തെ ‘പ്രോപ്പർ ചാനൽ’ എന്ന സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസിന്റെ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യവകുപ്പ് അണ്ടർ സെക്രട്ടറി ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
48,24,432 പേർക്കാണ് സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നത്. 65,2672 പേർക്കാണ് ക്ഷേമനിധി പെൻഷൻ ലഭിക്കുന്നത്. ആകെ 54,77,104 പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നതിൽ മുമ്പിൽ സ്ത്രീകളാണ്. 30,53,325 പേർ. 17,70,950 പുരുഷന്മാരും 157 ട്രാൻസ്ജെൻഡർമാരും ഈ പെൻഷൻ
Discussion about this post