പാല: പാലാ കാര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അമല കൊല്ലപ്പെട്ട കേസില്‍ പാലാ അഡിഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കസ്റ്റഡിയിലുളള കാസര്‍കോഡ് സ്വദേശി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ സതീഷ് ബാബുവിനെതിരെ കോടതി ശരിവെച്ചിരുന്നു. അതേസമയം മോഷണം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
2015 സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെയാണ് കോണ്‍വെന്റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 5 ദിവസത്തിന് ശേഷം സതീഷിനെ ഹരിദ്വാറില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post