ഇരിങ്ങാലക്കുട: നഗരത്തെ കിടുകിടാ വിറപ്പിച്ച ഗുണ്ട ഡ്യൂക്ക് പ്രവീണിനെ പോലീസ് പിടികൂടി. പോലീസിനേയും എക്സൈസിനേയും ആക്രമിച്ചാണ് പ്രവീണ്‍ ജനങ്ങള്‍ക്ക് പേടി സ്വപ്നമായത്. സ്വകാര്യ ബസില്‍ നിന്ന് നാടകീയമായാണ് പിടികൂടിയത്. പോലീസിനെ കണ്ടതോടെ ബസിന്റെ ജനലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടിച്ചു.
മാളയില്‍ വീടുകയറി ആക്രമിച്ചതാണ് പ്രവീണിനെതിരായ കേസ്. വടിവാള്‍ വീശിയുള്ള ആക്രമണത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പല തവണ പോലീസ് ഇയാളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വഴുതി രക്ഷപ്പെടുകയായിരുന്നു.
നേരത്തെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ ടറസില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പിന്നെ, മൈതാനത്തിനു സമീപം അര്‍ധരാത്രി കഞ്ചാവു വലിച്ചു നില്ക്കുന്നതായി വിവരം ലഭിച്ചു. പോലീസ് എത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു. കൂട്ടുപ്രതികളെ കയ്യോടെ പിടികൂടിയിരുന്നു.
വാണ്ടും ഇയാള്‍ ബസില്‍ ഉള്ളതായി വിവരം കിട്ടിയ പോലീസ് പലതവണ കബളിപ്പിച്ച ഗുണ്ടയെ പിടികൂടാന്‍ പദ്ധതി തയാറാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ ബസില്‍ കയറി വളഞ്ഞിട്ട് പിടിച്ചു. ബസിന്റെ സൈഡ് വിന്‍ഡോയിലൂടെ രക്ഷപ്പെടാനായിരുന്നു ശ്രമം. അതും പരാജയപ്പെടുത്തി. ബൈക്കില്‍ വേഗത്തില്‍ പായാനുള്ള കഴിവുണ്ട് പ്രവീണിന്. അങ്ങനെയാണ് ഡ്യൂക്ക് പ്രവീണ്‍ എന്ന പേരു വീണത്. നിരവധി വധശ്രമ കേസ്, കഞ്ചാവ് കടത്തു കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രവീണിനെ റിമാന്‍ഡ് ചെയ്തു.
Discussion about this post