കോഴിക്കോട്: കുടുംബം ഉപേക്ഷിച്ച് എങ്ങനെയോ കോഴിക്കോട് നഗരത്തില്‍ എത്തിപ്പെട്ട് കടതിണ്ണകളും മറ്റും കൈയ്യേറി അരപട്ടിണിയുമായി ചിന്നപ്പനും ഗൗഡറുനം, ശങ്കരനും കഴിയാന്‍ തുടങ്ങിയിട്ട് 15 വര്‍ഷങ്ങള്‍ പിന്നിട്ടു. മുഷിഞ്ഞ് നാറിയ വസ്ത്രങ്ങളും മറ്റുമായി ജീവിക്കുന്ന ഇവര്‍ക്ക് മുന്പില് ദൈവം പ്രത്യക്ഷപ്പെട്ടു. മനുഷ്യ രൂപത്തില്‍. കൊണ്ടോട്ടി കരുണ്യ കൂട്ടായ്മയാണ് ഇവരുടെ മുന്പില് എത്തിയ ആ മഹാശക്തി.
വര്‍ഷങ്ങളായി ജടകെട്ടി തൂങ്ങിയ മുടികള്‍ വെട്ടിയൊതുങ്ങി, പുതുവസ്ത്രം അണിഞ്ഞ് സുന്ദരന്മാരായപ്പോള് തെരുവിലെ മൂവരുടെയും മുഖത്ത് പുതു ജീവന് കിട്ടിയ സന്തോഷമായിരുന്നു നിറഞ്ഞ് നിന്നത്. ഇങ്ങനെ നല്ല വസ്ത്രം ധരിച്ച് ജീവിതത്തെ നോക്കി കണ്ടിട്ട് 15 വര്‍ഷത്തോളമായി. സ്വന്തം മക്കളും കടുംബാംഗങ്ങളും ഉപേക്ഷിച്ചപ്പോള്‍ പോലും നിറയാത്ത കണ്ണുകളാണ് ആ ചെറിയ നിമിഷത്തില്‍ നിറഞ്ഞ് ഒഴുകിയത്.
കടത്തിണ്ണയിും ഫുട്പാത്തുമെല്ലാം അഭയ കേന്ദ്രമായി കഴിയുമ്പോള്‍ പിന്നീട് മുഷിഞ്ഞ വസ്ത്രങ്ങള്‍ നല്കുന്ന അസഹ്യമായ ഗന്ധവും പട്ടിണിയും ഇവര്‍ക്ക് ശീലമായി. സാഹചര്യത്തോട് ഇവര്‍ ശേഷം പൊരുത്തപ്പെട്ട് ജീവിക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളിലാണ് തെരുവിന്റെ മക്കളെ തേടി അവര്‍ ഇറങ്ങുന്നത്. ഈ മൂവരെയും കണ്ടെത്തിയത് ബിജെപി ഹര്‍ത്താലില്‍ തന്നെയായിരുന്നു. കടതിണ്ണയില്‍ കിടന്ന് സമയം കഴിച്ചു കൂട്ടുന്ന തങ്ങള്‍ക്കെന്ത് ഹര്‍ത്താല്‍ എന്ന മട്ടില്‍ കിടക്കുമ്പോഴാണ് ഇവരെ മനുഷ്യ കോലത്തിലേയ്ക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്.
കെട്ടിക്കിടന്ന മുടി വെട്ടിമാറ്റുമ്പോള്‍ ഇവര്‍ അനുസരണയുള്ള കുട്ടിയായി മാറി. പിന്നെ വയറ് നിറച്ച് ഭഷണവും പുതു വസ്ത്രവും ലഭിച്ചപ്പോള്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസത്തേക്ക് അവര്‍ നല്ല ജീവിതം തിരികെ കിട്ടിയ സന്തോഷത്തില്‍ നിഷ്ക്കളങ്കമായി ഒരു ചിരി ആ മുഖത്ത് വിടര്‍ന്നു. ഹര്‍ത്താല്‍ ദിനങ്ങള്‍ക്ക് പുറമെ വിശേഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമെല്ലാം തെരുവ് ജീവിതങ്ങളുടെ കൈത്താങ്ങാവാറുണ്ട് കൊണ്ടോട്ടി കാരുണ്യ കൂട്ടായ്മ. വെള്ളിയാഴ്ച മാത്രം കോഴിക്കോട് നഗരത്തില്‍ തെരുവില്‍ കിടക്കുന്ന 17 പേരെയാണ് ഇവര്‍ പുതു ജീവിതത്തിലേക്ക് കൊണ്ട് വന്നത്.
‘ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാല്‍ ആകാശത്തുള്ളവര്‍ കരുണ ചൊരിയും’ എന്ന ഖുറാന് വചനത്തിന്റെ പ്രചോദനം ഉള്‍കൊണ്ട് 20 വര്‍ഷത്തിന് മുകളിലായി തെരുവിലുള്ളവര്‍ക്ക് ജീവിതം നല്കുന്നു ഈ കൂട്ടായ്മ. മലപ്പുറം തുവ്വൂര്‍, മഞ്ചേരി , തിരൂര്‍, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെല്ലാം പുനരധിവാസ കേന്ദ്രവും നടത്തി വരുന്നുണ്ട്. മലപ്പുറം ആസ്ഥാനമാക്കി അശരണര്‍ക്കായി ആശ്രമം നിര്‍മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. സുമനസ്സുകളുടെ കൂടെ സഹായവും ഇവര്‍ തേടുന്നുണ്ട്.
Discussion about this post