തൃശ്ശൂര്‍; കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്കാന് തീരുമാനം. കെഎസ്ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ്ശൂരില്‍ ചേര്‍ന്ന ഓള് കേരള ബസ് ഓപറേറ്റേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇവരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യും. സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുവാന്‍ താല്പര്യമുള്ളവര് സംസ്ഥാനത്തെ ബസ് ഓപറേറ്റേഴ്സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ജില്ല ഓഫീസില്‍ എത്തി അപേക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post