കൊച്ചി: കേരളത്തിലെ ഹോട്ടലുകളില്‍ ആട്ടിറച്ചിയെന്ന പേരില്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നതായി ആരോപണം പലപ്പോഴായും ഉയര്‍ന്നിട്ടുണ്ട്. ഹോട്ടലുകളില്‍ ഇറച്ചിയായി ഉപയോഗിക്കാന്‍ തെരവുനായ്ക്കളെ തല്ലിക്കൊല്ലുന്നതായി സിസിടിവി ദൃശ്യങ്ങള്‍ സഹിതം പോലീസിന് പരാതി നല്‍കിയിരിക്കുകയാണ് മൃഗസ്നേഹികള്‍.
തെരുവ് നായ്ക്കളെ തല്ലികൊന്ന് വണ്ടിയില്‍ കയറ്റി കൊണ്ടുപോയ മൂന്നുപേരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തമിഴ്നാട് സ്വദേശികളായ മൂന്നുപേരാണ് തെരുവ് നായയെ തല്ലികൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടുപോയത്. കൊച്ചിയിലെ ഗ്രീന്‍ ഗാര്‍ഡനില്‍ ആണ് സംഭവം.
അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ പിടികൂടാന്‍ നഗരസഭ ചുമതലപ്പെടുത്തി എന്നാണ് നായ്ക്കളെ പിടികൂടിയവര്‍ പറയുന്നത്. എന്നാല്‍ നഗരസഭ ഇത്തരത്തില്‍ തെരുവ് നായ്ക്കളെ പിടികൂടാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ മൃഗസ്നേഹികള്‍ ഇടപെടുകയും പോലീസിനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. നായയെ പിടികൂടി തല്ലിക്കൊല്ലുന്നതിന്റെ പിക്കപ്പ് വാനിലേക്ക് വലിച്ചെറിയുന്നതിന്റേയും സിസിടിവി ദൃശ്യങ്ങള്‍ സഹിതം ആണ് പോലീസിന് പരാതി നല്‍കിയിരിക്കുന്നത്.
ഹോട്ടലുകളിലേക്ക് ഇറച്ചിയായി ഉപയോഗിക്കാന്‍ ആണ് തെരുവ് നായ്ക്കളെ ഇത്തരത്തില്‍ പിടികൂടുന്നത് എന്നാണ് പരാതിക്കാരുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സംഭവം നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Discussion about this post