കൊല്ലം: അന്തരിച്ച നാടകാചാര്യനും ചലച്ചിത്രനടനുമായ ഗീതാ സലാമിന് ആദരാജ്ഞലികളര്‍പ്പിച്ച് മോഹന്‍ലാലും, മമ്മൂട്ടിയും ഉള്‍പ്പെടുന്ന സിനിമാലോകം. ഈ പറക്കും തളിക, കുബേരന്, വെള്ളിമൂങ്ങ എന്നീ സിനിമകളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച താരമാണ്.
ഓച്ചിറ സ്വദേശിയായ ഇദ്ദേഹം ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 82 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 32 വര്‍ഷം നാടകരംഗത്തു സജീവമായിരുന്നു. ചങ്ങനാശേരി ഗീഥ എന്ന നാടക സമിതിയില്‍ അഞ്ച് വര്‍ഷം സ്ഥിരമായി നാടകം കളിച്ചതിനെ തുടര്‍ന്നാണ് പേരിനൊപ്പം ഗീഥ ചേര്‍ക്കപ്പെടുന്നത്.
1980ല്‍ പുറത്തിറങ്ങിയ ‘മാണി കോയ കുറുപ്പ്’ എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി അഭിനയിച്ചത്.
Discussion about this post