കോഴിക്കോട് : വിദ്യാര്‍ത്ഥിനികളോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂള്‍ അധ്യാപകന് മനീഷിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വിദ്യാര്‍ത്ഥിനികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. താമരശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്കൂളിലെ കായികാധ്യാപകനാണ് മനീഷ്.
കോഴിക്കോട് കോടഞ്ചേരി സ്വദേശിയായ ഇയാള്‍ കഴിഞ്ഞദിവസമാണ് വിദ്യാര്‍ത്ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന ഭാഷയിലായിരുന്നു അധ്യാപകന് സംസാരിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.
പരീശീലനവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുമ്പോഴായിരുന്നു ഇയാള്‍ അസഭ്യം പറഞ്ഞത്. തന്നെ അനുസരിച്ചില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി അസഭ്യവും അശ്ലീലച്ചുവയോടെയും ഇയാള്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കിയത്.
Discussion about this post