തൃശ്ശൂർ: തലോറിലെ വാഹന ഷോറൂമിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച വാഹനങ്ങളിൽ നിന്നും സൈലൻസറുകൾ മോഷണം പോയി. സ്ഥാപനത്തിൽനിന്ന് നഷ്ടമായത് പത്തുലക്ഷത്തിന്റെ സൈലൻസറുകൾ. തലോർ ബിആർഡി കാർ ഷോറൂമിൽ വിൽപനയ്ക്കെത്തിച്ച പുതിയ 14 കാറുകളിലെ സൈലൻസറുകളാണ് മോഷ്ടിക്കപ്പെട്ടത്.
ഡെലിവറിക്കൊരുങ്ങിയ ഈക്കോ കാറുകളിലെ സൈലൻസറുകളാണ് മോഷണംപോയതിലേറെയും. സൈലൻസറുകളിൽ ഘടിപ്പിക്കുന്ന പ്ലാറ്റിനം, റേഡിയം, പല്ലേഡിയം പോലുള്ള വിലകൂടിയ ലോഹങ്ങൾക്കായാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. ഇവയ്ക്ക് ഗ്രാമിന് 3500 രൂപയോളം വിലയുണ്ട്. വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന പുകയിലെ വിഷാംശം കുറയ്ക്കാൻ കാറ്റലിസ്റ്റ് കൺവെർട്ടറുകളായാണ് ഇത്തരം ലോഹങ്ങൾ ഉപയോഗിക്കുന്നത്.
തലോർ പാടത്തോടു ചേർന്നുള്ള സ്ഥലത്ത് നിർത്തിയിട്ട വാഹനങ്ങളിലെ സൈലൻസറുകളാണ് മോഷണംപോയത്. കമ്പനി അധികൃതർ പുതുക്കാട് പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.
Discussion about this post