കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം:പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം

ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികള്‍ പരാതിപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ കൈകാര്യം ചെയ്യും

തിരുവനന്തപുരം: കുട്ടികള്‍ക്കെതിരെയുള്ള ലൈംംഗിക്രമ പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം. സൈറ്റ് അഡ്രസ് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മുഖേന നല്‍കിയിരിക്കുകയാണ് കേരളാ പോലീസ്.

ഭാരതസര്‍ക്കാരിന്റെ ദേശീയ സ്ത്രീ സുരക്ഷാ മിഷന്റെ കീഴിലുള്ള https://cybercrime.gov.in/cybercitizen എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളും ശിശു ലൈംഗികത സ്പഷ്ടമാക്കുന്നതും അധിക്ഷേപ സംബന്ധമായതുമായ പരാതികളും ഉന്നയിക്കാവുന്നതാണെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് പേജില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം:
പരാതികള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലും റിപ്പോര്‍ട്ട് ചെയ്യാം

കുട്ടികള്‍ക്കെതിരെയുള്ള സൈബര്‍ ക്രൈം പരാതികള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നിലവിലുണ്ട്. ഭാരതസര്‍ക്കാരിന്റെ ദേശീയ സ്ത്രീ സുരക്ഷാ മിഷന്റെ കീഴിലുള്ള https://cybercrime.gov.in/cybercitizen എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ വഴി കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും ചൈല്‍ഡ് പോണോഗ്രാഫി പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളും ശിശു ലൈംഗികത സ്പഷ്ടമാക്കുന്നതും അധിക്ഷേപ സംബന്ധമായതുമായ പരാതികളും ഉന്നയിക്കാവുന്നതാണ്.

ഈ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികള്‍ പരാതിപ്പെട്ടവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലെ ബന്ധപ്പെട്ട അധികാരികള്‍ കൈകാര്യം ചെയ്യും.Suo Motu Writ Petition No.3 / 2015 എന്ന വിഷയത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം സി.പി. / ആര്‍.ആര്‍.ആര്‍. ഉള്ളടക്കത്തിന്റെ അജ്ഞാത റിപ്പോര്‍ട്ടിങ് ഈ പോര്‍ട്ടലില്‍ നല്‍കിയിട്ടുണ്ട്.

This portal is an initiative of Government of India under National Mission for the safety of women by utilising Nirbhaya funds, to facilitate victims/complainants to report cyber crime complaints online. At present this portal caters to complaints pertaining to online Child Pornography (CP)/ Child Sexual Abuse Material (CSAM) or sexually explicit content such as Rape/Gang Rape (CP/RGR) content.
Complaints reported on this portal are dealt by respective police authorities of States/ UTs based on the information in the complaints provided by the complainants. Option for anonymous reporting of CP/RGR content has been provided on this portal as per the direction of Hon’ble Supreme Court under the matter of Suo Motu Writ Petition no.3/2015.’

Exit mobile version