ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ അടച്ചിട്ട സ്‌കൂളുകള്‍ ഇനി തുറക്കാമെന്ന് ഐസിഎംആര്‍. ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ നിര്‍ദേശിക്കുന്നത്.
ഇന്ത്യയില്‍ ഇനി സ്‌കൂളുകള്‍ തുറക്കുന്നതില്‍ തെറ്റില്ല. മുതിര്‍ന്നവരെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസികള്‍ തുറക്കാം- ഭാര്‍ഗവ പറഞ്ഞു. അധ്യാപകരും ജീവനക്കാരും പൂര്‍ണമായി വാക്‌സീന്‍ എടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 5 ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ്.
Discussion about this post