കൊച്ചി: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ആര്‍ജെ അനന്യ കുമാരി അലക്സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ.
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഉണ്ടായ മെഡിക്കല്‍ പിഴവ് മൂലം താന്‍ നരകയാതന അനുഭവിക്കുകയാണെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അനന്യ പരാതി ഉന്നയിച്ചിരുന്നു. പോലീസ് സംഭവ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യ ട്രാന്സ്്ജെന്ഡര് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിക്കാന്‍ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്മാറി.
2020ലാണ് അനന്യ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നും വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്. ദി ക്യൂവിന് അഞ്ച് ദിവസം മുന്‍പ് നല്കിയ അഭിമുഖത്തില്‍ സര്‍ജറിയുമായി ബന്ധപ്പെട്ട് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുന്നുവെന്ന് അനന്യ ആരോപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമെന്നും അവര്‍ അഭിമുഖത്തില്‍ ആരോപിക്കുന്നു. പ്രശ്നത്തിന് പരിഹാരമാവാതെ വന്നതോടെയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സൂചന.
സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.
Discussion about this post