കാസർകോട്: ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമതി(23)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് അരുൺകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സുമതിയ്ക്ക് ഭർത്താവിൽനിന്ന് മർദ്ദനമേറ്റത്.
കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനിടെ യുവതിയെ ഭർത്താവ് മർദിച്ചു. മർദ്ദനത്തെ തുടർന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
യുവതിയുടെ മൃതദേഹം ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. കസ്റ്റഡിയിലുള്ള ഭർത്താവിനെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
Discussion about this post