തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നു; 60 വിദ്യാര്‍ത്ഥികള്‍ക്ക് രോഗം

thrissur medical college | Bignewslive

മുളങ്കുന്നത്തുകാവ്: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്നു. 60 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. എംബിബിഎസ്, പി.ജി ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധയേറ്റത്.

ശസ്ത്രക്രിയക്ക് വിധേയരായ പത്തുരോഗികള്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ രണ്ട് ബാച്ചുകള്‍ക്കും അവധി പ്രഖ്യാപിച്ചു. 50 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കും 10 പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

ഗൈനക്കോളജി, സര്‍ജറി തുടങ്ങി രണ്ടു വിഭാഗങ്ങളിലായി ജോലി ചെയ്തിരുന്ന പിജി വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് വ്യാപിക്കുന്ന വേളയില്‍ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടനെ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ച വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. ശസ്ത്രക്രിയ വാര്‍ഡില്‍ കഴിഞ്ഞ പത്തോളം പേര്‍ക്കാണ് രോഗികളില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version