തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് അവധി ജൂലൈ 21 ആക്കി സര്‍ക്കാര്‍ ഉത്തരവ്. നാളെ പ്രവര്‍ത്തി ദിനമായിരിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ കലണ്ടറില്‍ 20നാണ് അവധി നല്‍കിയിരിക്കുന്നത്. ഇതിലാണ് മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരിക്കുന്നത്.
അതേസമയം, ബക്രീദ് പ്രമാണിച്ച് ഇതിനകം ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഇന്ന് കടകള്‍ തുറക്കാം. ബക്രീദ് പ്രമാണിച്ചാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവ രാത്രി എട്ടു വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് തുടരും.
എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകളും ഇന്ന് മുതല്‍ വെള്ളിവരെ തുറക്കാം.
Discussion about this post