പയ്യന്നൂര്‍: വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവ് മധുസൂദനന് സമ്മാനിച്ച ബുള്ളറ്റില്‍ കാശ്മീരിലേയ്ക്ക് യാത്ര നടത്തി അനീഷയും മകള്‍ മധുരിമയും. ബുള്ളറ്റ് ലഭിച്ച നിമിഷം അനീഷയുടെ മനസില്‍ കയറിയതാണ് കാശ്മീര്‍ യാത്ര. ആ സ്വപ്നമാണ് ഇന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.
കാനായി നോര്‍ത്ത് യുപി സ്കൂള്‍ അധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകള്‍ പയ്യന്നൂര്‍ കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി മധുരിമ. യാത്രകള്‍ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷികത്തിനാണ് മധുസൂദനന് ബുള്ളറ്റ് സമ്മാനമായി നല്‍കിയത്.
ആദ്യം പരീക്ഷണ ഓട്ടമെന്നോണം, ആദ്യയാത്ര മൈസുരുവിലേയ്ക്ക് നടത്തി. ആ യാത്ര വിജയകരമായതോടെ കാശ്മീരിലേയ്ക്ക് വെച്ചുപിടിക്കുകയായിരുന്നു. ഗൂഗിള്‍ മാപ്പ് പിടിച്ചാണ് കാശ്മീരിലേയ്ക്ക് യാത്ര തിരിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷം യാത്ര മാറ്റിവച്ചു.
ആ യാത്രയാണ് 14ന് പെരുമ്പ ദേശീയ പാതയില്‍ നിന്നു തുടങ്ങിയത്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ടി.വി.വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ദിവസം 200 250 കിലോമീറ്ററാണു യാത്ര. പൂര്‍ണ പിന്തുണയുമായി മധുസൂദനനും മകന് മധു കിരണുമുണ്ട്.
Discussion about this post