വിജയത്തിലേക്കുള്ള വഴി ഒരിക്കലും എളുപ്പമുള്ളതാകില്ല, കല്ലും മുള്ളും താണ്ടി വേണം വിജയത്തിലേക്കെത്താന്. അത്തരത്തില് സര്ക്കാര് ജോലിയെന്ന ലക്ഷ്യസ്ഥാനത്തേക്കെത്തിയ കഥ പങ്കുവയ്ക്കുകയാണ് ഖദീജ റഹ്മാന്. പഠിച്ചിറങ്ങിയ സ്കൂളിലേക്ക് തന്നെ അധ്യാപികയായി എത്തിയ സന്തോഷമാണ് ഖദീജ പങ്കുവയ്ക്കുന്നത്.
‘ജീവിതത്തിൽ സന്തോഷം നിറഞ്ഞ നിമിഷം… ഇന്ന് Hsst History (Jr) ആയി മലപ്പുറം ഗേൾസിൽ ജോയിൻ ചെയ്തു… പഠിച്ച വിദ്യാലയത്തിൽ തന്നെ ജോയിൻ ചെയ്യാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു.
എന്റെ സാഹചര്യങ്ങളോട് പൊരുതി നേടിയ വിജയമാണിത്…. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലായത് കൊണ്ട് അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടുണ്ട്… അത് കൊണ്ട് തന്നെ എന്റെ കുടുംബത്തിന്റെ കൂടെ വിജയമാണ്.. ഈ നേട്ടത്തിലേക്ക് എന്നെ നയിച്ച രണ്ട് മുഖങ്ങൾ ഉണ്ട്. എന്റെ ഉമ്മയും ഉപ്പയും. എന്റെ ജീവിതത്തിലെ രണ്ട് മാലാഖാമാർ……എന്നെ സപ്പോർട്ട് ചെയ്തതിന് കണക്കില്ല…
കല്യാണം നേരത്തെ കഴിപ്പിക്കാതെ പഠിപ്പിച്ചതിന് എത്ര പഴിയാണ് കേട്ടത്…..അനിയത്തിയുടെ കല്യാണം നേരത്തെ കഴിഞ്ഞപ്പോൾ പഠിച്ചത് കൊണ്ടല്ലേ നിന്റെ വൈകിയതെന്ന് പറഞ്ഞു എത്ര പരിഹാസങ്ങളാണ് കേട്ടത്…..
ഇപ്പോഴും ഈ വിജയത്തിന്റെ പേരിൽ പാവപ്പെട്ട കുടുംബം ആയതോണ്ട് അംഗീകരിക്കാതെ പരിഹസിക്കുന്ന എത്രയോ പേരുണ്ട്….
ഈ വിജയം ഞാൻ സാഹചര്യങ്ങളെ പൊരുതി തോൽപിച്ച വിജയമാണ്…ഉമ്മയും ഉപ്പയും ഇന്നും ഒരുപോലെ ഞങ്ങൾക്ക് വേണ്ടി അധ്വാനിക്കുന്നു….അവർ തന്നെയാണ് എന്റെ റോൾ മോഡൽസ്…
മേൽമുറി GMUP സ്കൂളിലായിരുന്നു ഞാൻ UP വരെ പഠിച്ചത്. തികച്ചുo ആവറേജ് ആയിരുന്നു പഠനത്തിന്റെ കാര്യത്തിൽ…
പ്ലസ്ടു വരെ പഠിച്ചത് മലപ്പുറം ഗേൾസിലും.. എന്റെ ലൈഫിലെ turning പോയിന്റ് പ്ലസ്ടു കാലം ആയിരുന്നു.. ഞാൻ എന്താകണം എന്ന് മനസ്സിൽ കുറിച്ചിട്ടത് അവിടെ നിന്നായിരുന്നു… ഹ്യുമാനിറ്റീസ് കോഴ്സ് എടുത്തതിനു പലർക്കും പുച്ഛം ആയിരുന്നു… ഹ്യുമാനിറ്റീസ് എടുത്തവർക്ക് കരിയർ സാധ്യത വളരെ കുറവാണ് എന്നായിരുന്നു എല്ലാരുടെയും ചിന്ത. വേറെ വല്ല കോഴ്സും എടുത്തിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ എത്തില്ലായിരുന്നു…
വീട്ടിൽ എഡ്യൂക്കേറ്റഡ് ആയ ആരും ഇല്ലാത്തോണ്ട് പ്ലസ്ടുവിന് ശേഷം എന്ത് കോഴ്സ് എടുക്കണം എന്ന് അറിവില്ലായുന്നു..
എന്റെ taste History ആണെന്ന് മനസ്സിലാക്കി മലപ്പുറം govt കോളേജിൽ BA History ക്ക് ഞാൻ അഡ്മിഷൻ എടുത്തു…എല്ലാരും പറഞ്ഞു നടക്കുന്ന പോലെ ഒരു കളർഫുൾ ക്യാമ്പസ് ലൈഫ് ഞാൻ ആസ്വദിച്ചിട്ടില്ല… ഒട്ടും ആക്റ്റീവ് ആയിരുന്നില്ല ഞാൻ … പഠനം മാത്രമായിരുന്നു ലക്ഷ്യം.എന്റെ സാഹചര്യങ്ങൾ എന്നെ അങ്ങനെയാക്കി ….സാമ്പത്തിക ഞെരുക്കത്തിന്റെ ഇടയിൽ ട്യൂഷൻ എടുത്താണ് എന്റെ ഡിഗ്രി ഞാൻ പൂർത്തീകരിച്ചത്…
ഡിഗ്രിക്ക് ശേഷം PG ക്ക് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്ത് പിറ്റേന്ന് തന്നെ Tc വാങ്ങി പോന്നു…ഹോസ്റ്റൽ fee യും മറ്റും സാമ്പത്തികമായി കഴിയില്ല എന്ന് തോന്നി. Psmo കോളേജിൽ പിന്നീട് അഡ്മിഷൻ എടുത്തു… വല്ലാത്ത ഞെരുക്കത്തിന്റെ കാലം ആയിരുന്നു അത്.. Bus fare കൊടുക്കാനില്ലാത്തതോണ്ടും ഡ്രസ്സ് ഇല്ലാത്തോണ്ടും എത്ര ക്ലാസുകളാണ് ഞാൻ skip ചെയ്തത്.. ഓർക്കാനേ വയ്യ അതൊന്നും…
B. Ed ചെയ്യാൻ ഞാൻ ഒട്ടും വിചാരിച്ചിട്ടില്ലായിരുന്നു..Phd യ്ക്കും Mphil നും പോയാൽ ഒരു പ്രൊഫഷണൽ യോഗ്യത ഉണ്ടാവില്ല എന്നോർത്തു B.Ed ന് അഡ്മിഷൻ എടുത്തു … B. Ed സ്വാശ്രയ കോളേജിൽ ആയതോണ്ട് ലോൺ എടുക്കേണ്ടി വന്നു.. ..
23 – മത്തെ വയസ്സിൽ NET ഉം SET ഉം നേടി. പലരും എന്നോട് ചോദിച്ചിരുന്നു വല്ല aided കോളേജിലും കയറുന്നില്ലേ എന്ന്….. ഈ കാശും സ്വാധീനവും ഇല്ലാത്തോർക്ക് എവിടുന്ന് കോളേജിൽ കിട്ടുന്നു 😄….
അങ്ങനെ വിവിധ സ്ഥാപനത്തിൽ ഗസ്റ്റ് ആയിട്ട് ജോലി ചെയ്തു….
രണ്ട് വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുകയും പിറ്റേ വർഷം ഇന്റർവ്യൂനു ചെന്നപ്പോൾ merit ഉണ്ടായിട്ടും രാഷ്ട്രീയത്തിന്റെ പേരിൽ ഔട്ട് ആക്കിയത് 2017 ൽ ആണ്.. അത് കൊണ്ട് ഹയർ സെക്കന്ററി ഫീൽഡിലേക് വീണ്ടുo പോവേണ്ടി വന്നു . 2017 മലപ്പുറം ബോയ്സിൽ പഠിപ്പിക്കുന്ന കാലത്താണ് Hsst യ്ക്ക് വേണ്ടിയുള്ള notification വന്നത്. ഒന്നും നോക്കിയില്ല ഞാൻ…… വീട്ടുകാരുടെ പിന്തുണയോടു കൂടി ജോലി വിട്ടു… Psc പഠനത്തിന് വേണ്ടി ….
ജോലി വിട്ടതിനു വീട്ടുകാർക്കില്ലാത്ത ബേജാർ മറ്റുള്ളവർക്കായിരുന്നു..
മഞ്ചേരിയിലെ Ace Psc കോച്ചിംഗ് സെന്റർ ആയിരുന്നു പിന്നീടുള്ള എന്റെ ലോകം….. അവിടെയുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു…. അവിടെയുള്ള ബെഞ്ചിനും ഡെസ്കിനും പടികൾക്കും വരെ Psc നേടിയവരുടെ കഥകൾ ആണ് പറയാൻ ഉണ്ടായിരുന്നത്…
2017 മുതൽ 2018 ഡിസംബറിൽ exam നടക്കുന്നത് വരെ എന്റെ എല്ലാ ഊർജവും ഞാൻ പഠനത്തിന് വേണ്ടി ചിലവഴിച്ചു.. നല്ല സിനിമകളും പാട്ടുകളും ഉൾപ്പെടെ എല്ലാ വിനോദങ്ങളും ഒഴിവാക്കി.കല്യാണത്തിന്റെ പ്രൊപോസൽ വരെ ബ്ലോക്ക് ചെയ്തു…
ഗസ്റ്റ് ആയിട്ട് ജോലി ചെയ്ത് balance ഉണ്ടായിരുന്ന ക്യാഷ് ഉപയോഗിച്ച് എത്ര ബുക്കുകളാണ് ഓൺലൈൻ ആയും കാലിക്കറ്റ് പോയും ഞാൻ വാങ്ങിയത്..ഈ നേട്ടത്തിന് വേറെ ആരും അവകാശം പങ്കിടാതിരിക്കാൻ കംപൈൻ സ്റ്റഡിയും മറ്റുള്ളോരെ ബുക്ക് കടം വാങ്ങലും വരെ ഞാൻ ഒഴിവാക്കി….. എല്ലാം ഞാൻ സ്വന്തം തയ്യാറാക്കിയും വാങ്ങിച്ചും പഠിച്ചു….റിസൾട്ട് വന്നപ്പോൾ ഒന്നാം റാങ്ക്….. അന്ന് ഏറ്റവും കൂടുതൽ അഭിമാനിച്ചത് എന്റെ മാതാപിതാക്കൾ ആയിരുന്നു….
ഈ നേട്ടത്തിന് സഹായിച്ച എന്റെ കൂട പ്പിറപ്പുകളെ വിട്ട് കൂടാ… എന്റെ ഒരേ ഒരു സഹോദരൻ… പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തികമായി ഒരുപാട് സഹായിച്ചു….
ഈ നേട്ടത്തിൽ ഒരാൾക്കും കൂടെ പങ്ക് ഉണ്ട്… എന്റെ husband….30 മത്തെ വയസ്സിൽ ആയിരുന്നു വിവാഹം…. ഈ നേട്ടത്തിന്റെ അവസാന ഘട്ടത്തിൽ ആണ് എന്നോടൊപ്പം കൂടിയതെങ്കിലും Hsst ഇന്റർവ്യൂവിന് എനിക്ക് തന്ന സപ്പോർട്ട് ചെറുതൊന്നും അല്ല…
ഇനിയും ഒത്തിരി പേരുണ്ട് കടപ്പാടുള്ളവർ…. എന്റെ പ്രിയ സുഹൃത്തുക്കൾ…. അധ്യാപകർ…പേരെടുത്തു പറയുന്നില്ല…. എല്ലാവർക്കും ഒറ്റവാക്കിൽ നന്ദി…
“When you want something, all the universe conspires in helping you to achieve it”.- Paulo Coelho’
Discussion about this post