തിരുവനന്തപുരം: എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനെതിരേ പരാതി. സിപിഎം പോത്തന്‍കോട് ലോക്കല്‍ സെക്രട്ടറിയാണു പ്രകോപനപരമായ പ്രസംഗത്തിനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ശബരിമല വിശ്വാസം തകര്‍ക്കാന്‍ പിണറായി വിജയന് ശ്രമിച്ചാല്‍ എകെജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നായിരുന്നു എഎന്‍ രാധാകൃഷ്ണന്റെ ഭീഷണി. തിരുവനന്തപുരത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കവേയാണ് രാധാകൃഷ്ണന്റെ ഭീഷണി.
എസ്പി യതീഷ് ചന്ദ്രയെ വിമര്‍ശിച്ച രാധാകൃഷ്ണന് പോലീസിന് അഹങ്കാരമാണെന്നും ഞങ്ങള്‍ നിന്നെയാക്കെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
Discussion about this post