ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. ജനുവരി ആറിന് കേരളത്തിലെത്തുന്ന മോഡി പത്തനംതിട്ടയിലെ റാലിയില്‍ പങ്കെടുക്കും.
കേരളത്തിലെത്തുന്ന മോഡി നാല് ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പത്തനംതിട്ടയില്‍ അഭിസംബോധന ചെയ്യും. കോട്ടയം, ആലപ്പുഴ, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയാണ് അഭിസംബോധന ചെയ്യുന്നത്. ജനുവരി 27ന് അദ്ദേഹം തൃശ്ശൂരിലുമെത്തും.
ഡിസംബര്‍ 30ന് കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 31ന് പാലക്കാട് നടക്കുന്ന
റാലിയില്‍ അദ്ദേഹം പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കത്തിനാണ് ഇരുവരും എത്തുന്നത്
Discussion about this post