പാലക്കാട്: ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമ ജീവനൊടുക്കിയ നിലയില്‍. പാലക്കാട് വെണ്ണക്കര സ്വദേശി പൊന്നുമണിയാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് പൊന്നുമണിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് നിഗമനം. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമയായ പൊന്നുമണിയെ കൊവിഡ് പ്രതിസന്ധി സാരമായി ബാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കോവിഡ് മൂലം തൊഴില്‍ ഇല്ലാതായതാണ് പൊന്നുമണി ജീവനൊടുക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
ലൈറ്റ് ആന്റ് സൗണ്ട് മേഖയിലുള്ള സംസ്ഥാനത്ത് തുടര്‍ച്ചയായി അഞ്ചാമത്തെ ആത്മഹത്യയാണ് വെണ്ണക്കരയില്‍ നിന്നും പുറത്ത് വരുന്നത്. ഈ മാസം കേരളത്തിലെ രണ്ടാമത്തെ സംഭവമാണ് പാലക്കാടേത്. നേരത്തെ തിരുവനന്തപുരത്ത് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു.
കോവിഡിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യ കാരണമെന്നാണ് സൂചന. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന് (54)ആണ് മരിച്ചത്. കൊവിഡിനെ തുടര്‍ന്ന് കോഴിക്കട നടത്തി വരികയായിരുന്നു.
Discussion about this post