കൊച്ചി: സംസ്ഥാനത്തു കോഴി വില ദിനംപ്രതി കുതിച്ചുയരുകയാണ്. കിലോയ്ക്ക് 200 കടന്നിരിക്കുകയാണ്. കോഴി വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍.
രണ്ടാഴ്ചകൊണ്ട് കേഴി വില ഇരട്ടിക്കടുത്ത് വര്‍ദ്ധിച്ചെന്നും വില വര്‍ദ്ധനവ് തടഞ്ഞില്ലെങ്കില്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ പറഞ്ഞു. ചിക്കനും കൃത്രിമക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വര്‍ദ്ധിപ്പിക്കുന്നതിനു പിന്നില്‍ ഇതരസംസ്ഥാന ലോബിയാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.
സംസ്ഥാനത്തെ ഫാമുകളില്‍ നിന്ന് വിപണിയില്‍ ചിക്കന്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. കിലോയ്ക്ക് 120 രൂപ വരെയായിരുന്നു ചിക്കന്‍ വില. ഇപ്പോള്‍ 200 രൂപയും കടന്ന് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്.