കൊച്ചി: ദേശീയപാതയിലെ കാനയില്‍ ബൈക്ക് യാത്രികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചര്‍ത്തല സ്വദേശി നോബിള്‍ റിബെറോയുടെ (39) മൃതദേഹമാണ് കണ്ടത്. കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപകടം നടന്നത്. ഇയാള്‍ സഞ്ചരിച്ച ബൈക്ക് കാനയില്‍ വീണ നിലയിലായിരുന്നു. അപകടമാണെന്നാണ് ലഭിക്കുന്ന വിവരം.
ചേരാനെല്ലൂരിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുന്ന നോബിള്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വീട്ടില്‍ നിന്നിറങ്ങിയത്. കനത്ത മഴയില്‍ നിയന്ത്രണം വിട്ട് കാനയില്‍ വീണതാകാമെന്ന് പോലീസ് പറയുന്നു. അതേസമയം, മറ്റേതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോ എന്ന കാര്യവും അന്വേഷിച്ചുവരികയാണ്.
അപകടമുണ്ടായ ഭാഗത്ത് റോഡും കാനയും ഒരേ നിരപ്പിലാണെന്നും കാനയ്ക്ക് മേല്‍ സ്ലാബുകളില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം മേല്‍നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലാജിയാണ് മരിച്ച നോബിളിന്റെ ഭാര്യ. മക്കള്‍: ലനറല് സൈമണ്‍ റിബെറോ, ലിയനാര്‍ഡ് സൈമണ്‍ റിബെറോ.
Discussion about this post