ലൈക്കും ഷെയറും കിട്ടാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് യുവതലമുറ. ടിക് ടോകിലും മ്യൂസിക്കലി തുടങ്ങി വീഡിയോ ആപ്പുകളിലൂടെ പ്രശസ്തരാവാനാണ് ഇവരുടെ ശ്രമം. പലപ്പോഴും യാഥാര്‍ഥ്യവുമായി അതിന് ബന്ധമുണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
അതേസമയം, ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിനും സഹായം വേണ്ടവര്‍ക്ക് സഹായമെത്തിക്കാനുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിനെ വളരെ മിസ് യൂസ് ചെയ്യുന്നവരും ഉണ്ട് എന്നതാണ് യാഥാര്‍ഥ്യം.
കഴിഞ്ഞദിവസം ഭര്‍ത്താവ് ഉപേക്ഷിച്ച് പോയെന്ന് കുഞ്ഞുവാവയെ ഒക്കത്തെടുത്ത് കണ്ണീരോടെ പറഞ്ഞ യുവതിയുടെ ടിക് ടോക് വീഡിയോ വൈറലായിരുന്നു.
ഈ കുഞ്ഞിനെയെങ്കിലും ഓര്‍ത്ത് ചേട്ടന് തിരികെ വരണം, എനിക്ക് അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടാട്ടോ എന്നു പറഞ്ഞ് തുടങ്ങുന്ന വിരഹ വീഡിയോ മിനുട്ടുകള്‍ക്കുള്ളിലാണ് വൈറലായത്. യുവതിയുടെ കണ്ണീര് പലരും അപ്പാടെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു.
എന്നാല്‍ ഇപ്പോഴിതാ സംഭവം വൈറലായതിനു പിന്നാലെ വീഡിയോക്കു പിന്നിലെ നിജസ്ഥിതി വ്യക്തമാക്കി ആ യുവതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടിക് ടോകില്‍ ചെയ്ത ആ ‘വിരഹ വിഡിയോ’ തന്റെ യഥാര്‍ത്ഥ ജീവിതവുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല എന്നാണ് യുവതി പറയുന്നത്.
‘കുഞ്ഞിനെ ഉള്‍പ്പെടുത്തിയത് ഒറിജിനാലിറ്റിക്കു വേണ്ടിയാണ്. വീഡിയോ സത്യമാണെന്ന് വിശ്വസിച്ച് പലരും തന്നെ ആശ്വസിപ്പിക്കുന്നുണ്ട്. ചേട്ടന് തിരികെ വരും എന്ന് പലരും പറയുന്നുണ്ടായിരുന്നു. വീഡിയോയില്‍ പറഞ്ഞ പോലെ എന്റെ ഹസ്ബന്‍ഡ് ഉപേക്ഷിച്ചു പോയിട്ടില്ല. പലരും പറ്റിക്കപ്പെടുന്നു എന്ന് തോന്നിയതു കൊണ്ടാണ് ഇപ്പോള്‍ സത്യാവസ്ഥ വ്യക്തമാക്കി താനെത്തിയിരിക്കുന്നത്..’യുവതി പറയുന്നു.
Discussion about this post