കൊച്ചി: ഭര്‍ത്താവിനെതിരെ പരാതി നല്കാന് എത്തിയ വീട്ടമ്മയ്ക്ക് പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് മോശം പെരുമാറ്റം. സംഭവത്തില്‍ കൊച്ചി സ്വദേശിനിയായ വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നല്കി. സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ പരാതി നല്കാന് എത്തിയ വീട്ടമ്മയെ എഎസ്ഐ ആണ് ശല്യം ചെയ്തത്.
ഭര്‍ത്താവുമായി ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് ഡിസിപിക്ക് പരാതി നല്‍കാനാണ് എറണാകുളം സ്വദേശിനി കമ്മിഷണര്‍ ഓഫീസില്‍ എത്തിയത്. പരാതി പരിഹാരത്തിനായി ഇവര്‍ക്ക് കൗണ്‍സിലിങ് നല്കാന് ഓഫീസിലെ ഒരു എഎസ്ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.
ശേഷം, കൗണ്‍സിലിങ്ങിനായി ഫോണ്‍ വിളിച്ചു തുടങ്ങിയ എഎസ്ഐ പിന്നീട് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് യുവതിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു. പലതവണ താക്കീത് ചെയ്തിട്ടും ഉദ്യോഗസ്ഥന് പ്രവൃത്തികള്‍ തുടര്‍ന്നു. താത്പര്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന് ബോധ്യമായപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തിയെന്നും യുവതി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
Discussion about this post