ചെന്നൈ: മാധ്യമങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമല. ബിജെപിയെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കുമെന്നും ആറ് മാസത്തിനകം ഈ മാധ്യമങ്ങളെ ബിജെപിയുടെ നിയന്ത്രണത്തിലാക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.
പരാമര്‍ശം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ല, മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കും. കേന്ദ്രമന്ത്രിയായ തമിഴ്‌നാട് മുന്‍ ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ ഇത് നടപ്പാക്കും. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും അണ്ണാമലൈ പറഞ്ഞു.
തമിഴ്‌നാട്ടില്‍ ബിജെപി പൊതുയോഗത്തിലാണ് അണ്ണാമലൈ മാധ്യമ നിയന്ത്രണത്തെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈയെ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തത്. 2000 ത്തിലാണ് ഐപിഎസ് രാജിവച്ച് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്.