ബസ് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം; ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തൃശ്ശൂര്‍: ബസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശ്ശൂരില്‍ നടക്കുന്ന ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈ മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, ഡീസല്‍ സബ്‌സിഡി നല്‍കുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് യോഗം മുന്നോട്ടുവെച്ചത്.

bus | bignewslive

ഇക്കാര്യങ്ങള്‍ എല്ലാം ജൂലൈ ആറിന് ഗതാഗത മന്ത്രി രാജു ആന്റണിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഭാവി പരിപാടി ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ.

Exit mobile version