തൃശ്ശൂര്‍: ബസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശ്ശൂരില്‍ നടക്കുന്ന ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.
കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈ മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, ഡീസല്‍ സബ്‌സിഡി നല്‍കുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് യോഗം മുന്നോട്ടുവെച്ചത്.
ഇക്കാര്യങ്ങള്‍ എല്ലാം ജൂലൈ ആറിന് ഗതാഗത മന്ത്രി രാജു ആന്റണിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഭാവി പരിപാടി ചര്‍ച്ച ചെയ്യുകയാണ് യോഗത്തിന്റെ പ്രധാന അജന്‍ഡ.
Discussion about this post