കൊച്ചി: കൊച്ചിയില്‍ കോണ്‍ക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. ബീം പൊട്ടിവീണപ്പോള്‍ നാല് തൊഴിലാളികള്‍ മാറിക്കളഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെയാണ് കൊച്ചി പനമ്പള്ളി നഗര്‍ വിദ്യാനഗര്‍ കോളനിയില്‍ അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. മുകളില്‍ നിന്ന് നിര്‍മാണത്തിലിരുന്ന ബീം അടക്കമുള്ളവ സഞ്ജീവിന്റെ മുകളിലേക്ക് അടർന്ന് വീഴുകയായിരുന്നു.
ബീം വീഴുമ്പോള്‍ നാല് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാല്‍ ഒരാള്‍ക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളില്‍ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നത്.
ഇദ്ദേഹത്തിന്റെ മൃതദേഹം പൊട്ടിവീണ ബീമിന് താഴെ നിര്‍മാണത്തിനായി സജ്ജീകരിച്ച തൂണിന് മുകളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ഫയർ ഫോഴ്സും പോലീസുമെത്തിയാണ് അദ്ദേഹത്തിൻറെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്.
.
Discussion about this post