ആലപ്പുഴ: ഇത്തവണത്തെ എസ്എസ്എല്‍സി ഫലം പുറത്തുവന്നപ്പോള്‍ കണ്ണീരോര്‍മ്മയായിരിക്കുകയാണ് വള്ളിക്കുന്നത്തെ അഭിമന്യു.
എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിടയില് ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ പരീക്ഷാഫലമാണ് സോഷ്യല്‍ലോകത്ത് കണ്ണീര് പടര്‍ത്തുന്നത്. എഴുതിയ നാല് വിഷയങ്ങളിലും അഭിമന്യു വിജയിച്ചു.
‘നിങ്ങള്‍ മറന്നോ അഭിമന്യുവിനെ , sslc പരീക്ഷ നടക്കുന്നതിടയില് rss കാര്‍ കുത്തി കൊലപ്പെടുത്തിയ ആ മുഖത്തെ , എഴുതിയ എല്ലാ വിഷയവും ജയിച്ചു , ബാക്കി എഴുതാന്‍ അവനു ആയുസില്ലാത്തതിനാല്‍ 99.47% യില്‍ അവന് ഉള്‍പ്പെട്ടില്ല’
വള്ളിക്കുന്നം അമൃതാ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഭിമന്യു.
ഏപ്രില്‍ പതിനാലിന് രാത്രി പത്ത് മണിയോടെയാണ് പടയണിവെട്ടം ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനിടെയാണ് അഭിമന്യുവിനെ ആര്‍എസ്എസ് സംഘം കുത്തിക്കൊലപ്പെടുത്തിയത്.
ആലപ്പുഴ ജില്ലയില്‍ വള്ളികുന്നം പുത്തന്‍ചന്ത അമ്പിളി ഭവനം അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകനാണ് അഭിമന്യു (15).
കേസില്‍ ആര്‍എസ്എസുകാരായ പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിചാരണ നടപടികള്‍ വേഗത്തിലാകും .
ഒന്നാം പ്രതി കൊണ്ടോടിമുകള്‍ പുത്തന്‍പുരക്കല്‍ സജയ്ജിത്ത് (21) അറസ്റ്റിലായതിന്റെ 85 ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കാനായത് പോലീസിനും നേട്ടമായി. ഇയാളെ കൂടാതെ വള്ളികുന്നം ജ്യോതിഷ് ഭവനില്‍ ജിഷ്ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതില്‍ അരുണ്‍ അച്യുതന് (21), ഇലിപ്പക്കുളം ഐശ്വര്യയില്‍ ആകാശ് പോപ്പി (20), വള്ളികുന്നം പള്ളിവിള ജങ്ഷന് പ്രസാദം വീട്ടില്‍ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തില്‍ ഉണ്ണികൃഷ്ണന് (ഉണ്ണിക്കുട്ടന് 24), തറയില്‍ കുറ്റിയില്‍ അരുണ്‍ വരിക്കോലി (24) എന്നിവരാണ് പ്രതികള്‍.
Discussion about this post