മലപ്പുറം: ദുബായില്‍ നിന്നും എത്തിച്ച ആഡംബര കാറിന് 35000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം സ്വദേശി കഴിഞ്ഞ മാര്‍ച്ചില്‍ കേരളത്തില്‍ എത്തിച്ച റോള്‍സ് റോഴ്സ് കാറിനാണ് പിഴയിട്ടത്.
കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് എംവിഐ അനൂപ് മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ താമരശ്ശേരിയില്‍ വെച്ച് പിടികൂടിയത്.
പതിവ് വാഹന പരിശോധനക്കിടെയാണ് ദുബായ് രജിസ്ട്രേഷനിലുള്ള ആഡംബര കാറ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പിഴയടക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. പിഴയടക്കാന്‍ തയ്യാറായതോടെ വാഹനം വിട്ടുകൊടുത്തു.
Discussion about this post