തിരുവനന്തപുരം: ഇടുക്കിയിലും വയനാട്ടിലും ഇന്നു കനത്ത മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലും അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളില്‍ കാലാവസ്ഥാവകുപ്പ് നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ലുബാന്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ക്ഷോഭം തുടരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ പടിഞ്ഞാറന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.