സനല്‍ കുമാറിന്റെ ഭാര്യ വിജി പാവം സ്ത്രീയാണ്! അവരെ ശകാരിച്ചിട്ടില്ല; എംഎം മണി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍കുമാറിന്റെ ഭാര്യ വിജി പാവം സ്ത്രീയാണ്. അവരെ ശകാരിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. വിജി വിളിച്ചിരുന്നു. അപ്പോള്‍ മുഖ്യമന്ത്രിയെ കാണാനാണ് താന്‍ ആവശ്യപ്പെതെന്നും മന്ത്രി പറഞ്ഞു. ആരെങ്കിലും പറഞ്ഞിട്ടാണോ സത്യഗ്രഹം ഇരുന്നതെന്നാണ് വിജിയോട് താന്‍ ചോദിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പത്ത് ദിവസമായിട്ടും സഹായം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സഹായത്തിനായി വിളിച്ചപ്പോള്‍
മന്ത്രി എംഎം മണി ശകാരിച്ചു എന്നായിരുന്നു വിജി പറഞ്ഞിരുന്നത്. തോന്ന്യവാസത്തിന് സമരം ചെയ്താല്‍ ജോലി തരാനാകില്ലെന്ന് മന്ത്രി പറഞ്ഞെന്നും വിജി പറഞ്ഞിരുന്നു.

Exit mobile version