കൊച്ചി: നടുറോഡില്‍ പോലീസ് വാഹനത്തിന് അരികില്‍ ഇരുകാലില്‍ നില്ക്കുന്ന നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരവുമായി കേരളാ പോലീസ്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ധാരാളം കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ദീപേഷ് വിജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റിന് സമ്മാനവും പോലീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. ചിത്രത്തിന് താഴെ കമന്റുമായി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
‘സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്’ എന്നായിരുന്നു ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്.
‘നിങ്ങള്‍ പറഞ്ഞാല്‍ എനിക്ക് മനസ്സിലാവും. ഞാന്‍ വീട്ടില്‍ അടങ്ങി ഇരിക്കാം സാറേ’ എന്നാണ് നടന് നിര്‍മല്‍ പാലാഴിയുടെ കമന്റ്.
‘സാറെ വഴിയേ പോകുമ്പോള്‍ ചിലര്‍ കല്ലെറിയുന്നു, ഭര്‍ത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്ഥ സാറുമ്മാര് കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അങ്ങേക്ക് കനിവുണ്ടാകണം’ നായയുടെ അപേക്ഷ നിപിന് നിരവത്ത് കുറിച്ചു.
കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ. ബിവറേജിനു മുന്നില്‍ ക്യൂ നില്ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്’ എന്നായിരുന്നു ഒരു കമന്റ്. ‘
എന്റെ പൊന്നു സാറേ എന്റെ ഫോട്ടോ ഫേസ്ബുക്കിലിടരുത് ചിലര്‍ മോശമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
‘സല്യൂട്ട് അടിക്കെടെ….ഞാന്‍ ഇവിടുത്തെ മേയറാ.’ എന്നാണ് ചിത്രത്തിന് മറ്റൊരാള്‍ നല്കിയ കമന്റ്. ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധാരാളം കമന്റുകളാണ് എത്തുന്നത്.
Discussion about this post