പ്രവാസികള്‍ക്ക് ആശ്വാസം: സ്പുട്നിക് വി വാക്സിന്‍ മലപ്പുറത്തെത്തി; അല്‍ശിഫയില്‍ വാക്‌സിന്‍ നല്‍കി തുടങ്ങി

മലപ്പുറം: റഷ്യന്‍ നിര്‍മ്മിത സ്പുട്നിക് വി വാക്സിന്‍ മലപ്പുറം ജില്ലയിലെത്തി. 70 ല്‍ അധികം രാജ്യങ്ങളില്‍ അംഗീകരിച്ചതും, 90 ശതമാനത്തിലധികം ഫലപ്രാപ്തിയുമുള്ള വാക്സിനാണ് സ്പുട്നിക് വി.

മലപ്പുറം ജില്ലയില്‍ ആദ്യമായി പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫയിലാണ് സ്പുട്നിക് വി വാക്സിന്‍ എത്തിയിട്ടുള്ളത്. വാക്സിന്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി നല്‍കി തുടങ്ങി.

21 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാമെന്നുള്ളതും, യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുള്ളതിനാലും പ്രവാസികള്‍ക്കുള്‍പ്പടെ ഈ വാക്സിന്‍ നല്‍കുന്നത് വലിയൊരാശ്വാസമാവും.

കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് കിംസ് അല്‍ശിഫയില്‍ നിന്നും രാവിലെ 10 മുതല്‍ 3 വരെ വാക്സിന്‍ ലഭിക്കുന്നതാണ്.

മലപ്പുറം ജില്ലക്ക് വേണ്ടി സ്പുട്നിക് വി വാക്സിന്‍ പെരിന്തല്‍മണ്ണ എം.എല്‍.എ ബഹു. നജീബ് കാന്തപുരം കിംസ് അല്‍ശിഫ യുണിറ്റ് ഹെഡ് പ്രിയന്‍ കെ.സി യില്‍ നിന്ന് ഏറ്റുവാങ്ങി.

വാക്സിന്‍ ലഭിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 04933229818, 299299 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Exit mobile version