തിരുവനന്തപുരം: ബിടെക് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ എഐസിടിഇയുടെ നിര്‍ദേശം. സാങ്കേതിക സര്‍വകലാശാലയ്ക്കാണ് നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈനായി പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയും ഓണ്‍ലൈനായി മതിയെന്നാണ് നിര്‍ദേശം.
ഓഫ്ലൈനായി പരീക്ഷ നടത്താന്‍ തടസ്സമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓഫ്ലൈനായി പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല. മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് മാത്രമായി എത്താന്‍ കഴിയില്ല. എല്ലാ വിദ്യാര്‍ഥികള്‍ക്കും വാക്സിന് ലഭ്യമായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിനെതിരെ എഐസിടിഇയ്ക്ക് കൊടിക്കുന്നില്‍ സുരേഷ് എംപി പരാതി നല്‍കിയിരുന്നു.
Discussion about this post