തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് നിയമിതനായ കണ്ടക്ടര്‍മാര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരി പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് സ്ഥിര നിയമനം നല്‍കാറില്ല. ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നോക്കിയാണ് ഇവര്‍ക്ക് സ്ഥിര നിയമനം നല്‍കുക എന്ന് ടോമിന് ജെ തച്ചങ്കരി പറഞ്ഞിരുന്നു. സാധാരണ രീതിയില്‍ ജീവനക്കാരുടെ പ്രകടനം നോക്കിയാണ് പൊതുവേ സ്ഥിരപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം പിഎസ്സി നിയമന ഉത്തരവ് നല്കിയ 4051 പേരെ നിയമിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം പിഎസ്സി നിര്‍ദ്ദേശിക്കുന്ന ശമ്പളം ഇവര്‍ക്ക് നല്‍കാനാകില്ല. 480 രൂപ ദിവസ വേതനത്തിലാകും ഇവര്‍ക്ക് ഒരു വര്‍ഷത്തെ നിയമനം നല്‍കുക എന്ന് എംഡി തച്ചങ്കരി പറഞ്ഞിരുന്നു.
Discussion about this post