മണ്ണാർക്കാട്: പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനാണ് (24) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് മരണം. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. ഇയാളെ പോലീസ് തിരയുന്നതിനിടെയാണ് അവശനിലയിൽ മഹേഷിനെ കണ്ടെത്തിയത്. ഇയാളെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post