കാസര്‍കോട്; തൂങ്ങി മരിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞതിന് പിന്നാലെ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവാവ് കിണറ്റില്‍ ചാടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കുഞ്ഞപ്പന്റെ മകന് അജു എന്ന അജയനാണ് (42) മരിച്ചത്.
തൂങ്ങി മരിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചതിന് പിന്നാലെ നാട്ടുകാര്‍ നോക്കി നില്‍ക്കെ ഇയാള്‍ കിണറ്റില്‍ ചാടുകയായിരുന്നു.
ആദ്യം മുറിയിലാണ് ഇയാള്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് കണ്ട അജയന്റെ അമ്മ അയല്‍ക്കാരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി. തുടര്‍ന്ന് അജയനോട് സംസാരിച്ചു. അജയന് ശാന്തനായതോടെ ആത്മഹത്യ ശ്രമം ഉപേക്ഷിച്ചുവെന്നാണ് നാട്ടുകാര്‍ കരുതിയത്.
അതിനിടെ ശുചിമുറിയിലേക്ക് പോകുന്നുവെന്നു പറഞ്ഞ യുവാവ് വീടിനു പിന്നിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ചാടുകയായിരുന്നു. പിന്നാലെ നാട്ടുകാരില്‍ ചിലരും ചാടിയെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post