കോഴിക്കോട്: കേരളത്തിൽ മദ്യനിരോധനം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകൻ സന്തോഷ് പണ്ഡിറ്റ്. മദ്യപിച്ചെത്തിയ പിതാവ് ഏഴുവയസുകാരിയായ മകളെ മർദ്ദിച്ച വാർത്ത പങ്കുവെച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്റെ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് പണ്ഡിറ്റ് ആഹ്വാനം ചെയ്യുന്നു.
ആലപ്പുഴയിൽ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പണ്ഡിറ്റ്.
മുമ്പ് ലക്ഷദ്വീപിൽ മദ്യം വിളമ്പുന്നതിനെതിരെ കേരളത്തിലുള്ളവർ ഉൾപ്പടെ പ്രതിഷേധിച്ചതോടെ കേരളത്തിലെ മദ്യമൊഴുക്കിന് എതിരേയും പ്രതികരിക്കണമെന്ന് പണ്ഡിറ്റ് സാംസ്കാരിക നാകന്മാരോട് ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ മദ്യമൊഴുക്കി ലക്ഷദ്വീപിൽ മദ്യ നിരോധനം വാദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ആയിരുന്നു പണ്ഡിറ്റിന്റെ വിമർശനം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കേരളത്തിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം .
ആലപ്പുഴയിൽ മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമർദ്ദനം; ഏഴ് വയസ്സുകാരി ഗുരുതരാവസ്ഥയിൽ.. മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂരമായ മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇയാൾ മദ്യപിച്ച് വീട്ടിലെത്തി സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായി അയൽവാസികൾ പറയുന്നു.
എത്രയോ കുടുംബങ്ങൾ മദ്യം കാരണം തകരുന്നു .
Discussion about this post