തിരുവനന്തപുരം: സര്‍ക്കാര്‍ നേതൃത്വത്തില്‍ ഒരുങ്ങുന്ന വനിതാ മതിലിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്. വനിതാ മതില് പൊളിയുമെന്നും, സാംസ്കാരിക മുന്നേറ്റം നടത്തേണ്ടത് വിഭജിച്ചല്ലെന്നും ബെന്നി ബെഹന്നാന് കൂട്ടിച്ചേര്‍ത്തു.
വനിതാ മതിലില്‍ ആരെയെങ്കിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചാല്‍ ചെറുക്കും, സ്കൂള്‍ വാഹനങ്ങള്‍ വനിതാ മതിലിനായി വിട്ട് കൊടുത്താല്‍ യുഡിഎഫ് പ്രതിരോധിക്കും. യുഡിഎഫ് നേതാക്കന്മാര് ജനുവരി ഒന്നിന് ഓരോ പ്രദേശത്തെത്തി പരിശോധന നടത്തും. ഔദ്യോഗിക ജോലിയില്‍ നിന്നും ഒപ്പിട്ട് മുങ്ങുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും ബെന്നി ബെഹന്നാന് പറഞ്ഞു.
ആര്‍എസ് എസ്സിനെ വിഴുങ്ങിയ സിപിഎമ്മാണ് വനിതാ മതില് നിലപാട് വ്യക്തമാക്കിയ എന്‍എസ്എസിനെ ആക്രമിക്കുന്നതെന്നും ബെന്നി ബഹനാന് കുറ്റപ്പെടുത്തി.
ജനുവരി ഒന്നിനാണ് നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി സര്‍ക്കാര്‍ നേതൃത്വത്തില്‍ സാമുദായിക സംഘടനകളുടെ സഹായത്തോടെ വനിതാ മതില് ഒരുങ്ങുന്നത്.
Discussion about this post