തൃശ്ശൂര്‍: കേരളം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന് ആരോപിച്ച് 35000 കോടിയുടെ പദ്ധതിയില്‍ നിന്നും പിന്മാറിയ കിറ്റെക്സ് എംഡി സാബു ജേക്കബിനെ പൊളിച്ചടുക്കി സോഷ്യല്‍ ലോകം.
2020ല്‍ കൊച്ചിയില്‍ വെച്ച് നടന്ന ആഗോള നിക്ഷേപക സംഗമമായ അസന്‍ഡ് – 2020ന്റെ വേദിയില്‍ വെച്ച് കേരളം മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞ സാബു ജേക്കബിന് ഒരു വര്‍ഷം കൊണ്ട് കേരളത്തോട് ഇത്ര വിരോധം തോന്നാനെന്താണ് കാരണമെന്ന് വ്യക്തമാക്കി അശ്വന് അശോക് പങ്കുവച്ച കുറിപ്പ്.
”’My career was started when I was 13 years… പതിമൂന്നാം വയസിലാണ് ബിസിനസ് രംഗത്തേക്ക് എന്നെ എടുത്തിട്ടത്… ഇത്രയും കാലത്തിനിടക്ക് കേരളത്തിൽ ഇൻഡസ്ട്രി മേഖലയിൽ കഴിഞ്ഞ ഒരു മൂന്ന് നാല് വർഷമായി നല്ല ഒരു കാലാവസ്ഥ ഉണ്ട്…. ഒരുപാട് നല്ല കാര്യങ്ങൾ ഇൻഡസ്ട്രി മേഖലയിൽ നടത്താൻ നമുക്ക് കഴിഞ്ഞു… ബിസിനസിൽ ഇനിയും കൂടുതൽ ഇൻവെസ്റ്റ് ചെയ്യുന്നില്ല എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ… പക്ഷെ, ഇവിടെ ചീഫ് മിനിസ്റ്ററുടെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ… It’s tempting me to invest more… തീർച്ചയായും വളരെ നല്ല സാഹചര്യമാണ് ഇപ്പൊ ഉള്ളത്…”
കിറ്റെക്സ് എംഡി സാബു എം ജേക്കബ്ബിന്റെ വാക്കുകളാണിത്. 2020ൽ കൊച്ചിയിൽ വെച്ച് നടന്ന ആഗോള നിക്ഷേപക സംഗമമായ അസൻഡ് – 2020ന്റെ വേദിയിൽ വെച്ചാണ് സാബു എം ജേക്കബ്ബ് ഇത് പറയുന്നത്. നാല് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്തുള്ള സാബു ജേക്കബിന് കേരളം മികച്ച ബിസിനസ് സൗഹൃദ സംസ്ഥാനമായി മാറിയെന്ന് അനുഭവപ്പെട്ടത് 2016 മുതലുള്ള വർഷങ്ങളിലാണെന്നാണ് തുറന്നു പറയുന്നത്. 2020ൽ ഇത് പറയുന്ന സാബു ജേക്കബ്ബിന് ഒരു വർഷം കൊണ്ട് കേരളത്തോട് ഇത്ര വിരോധം തോന്നാനെന്താണ് കാരണം.
ഇതിനിടയിൽ സാബു എം ജേക്കബ്ബ് നേരിട്ട് പങ്കെടുത്ത രണ്ട് തെരഞ്ഞെടുപ്പുകൾ നടന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ ട്വന്റി ട്വന്റി സാന്നിധ്യം അറിയിച്ച തദ്ദേശതെരഞ്ഞെടുപ്പും അദ്ദേഹത്തിന്റെ തട്ടകമായ കിഴക്കമ്പലം ഉൾപ്പെടുന്ന കുന്നത്തുനാട്ടിൽ പോലും ആ പാർട്ടി മൂന്നാം സ്ഥാനത്തായിപ്പോയ നിയമസഭാ തെരഞ്ഞെടുപ്പും. തദ്ദേശതെരഞ്ഞെടുപ്പ് ജയത്തിന്റെ ആവേശത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയവും കേരളത്തിലുണ്ടാകാൻ പോകുന്ന തൂക്കുമന്ത്രിസഭയെ ട്വന്റി ട്വന്റി എംഎൽഎമാരെ കൊണ്ട് നിയന്ത്രിക്കുന്നതുമൊക്കെ സ്വപ്നം കണ്ടിരുന്ന അദ്ദേഹത്തിന്റെ ഇച്ഛാഭംഗം കാരണമായാണോ കേരളത്തെക്കുറിച്ചുള്ള അഭിപ്രായം അദ്ദേഹം പെട്ടെന്ന് മാറ്റിയത്
.
അതോ ചാലക്കുടി എംപി ബെന്നി ബഹനാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനിലും തൃക്കാക്കര എംഎൽഎ പി ടി തോമസ് ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സംസ്ഥാനസർക്കാരിന് മുമ്പാകെയും നൽകിയ പരാതികളിൽ നടന്ന പരിശോധനകളാണോ കാരണം. സാബു ജേക്കബ് തന്നെ പറയുന്നത് പോലെ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നം പോലെ പരിഹരിക്കാവുന്നതാണ് ഈ വിഷയങ്ങൾ. പക്ഷെ, ഈ പരിശോധനകൾ കാരണമായി പറഞ്ഞ് പുതിയ നിക്ഷേപങ്ങളിൽ നിന്ന് പിൻവാങ്ങുമെന്ന് പറയുന്ന സാബു എം ജേക്കബ്ബ് കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് ഈ വീഡിയോ തന്നെയാണ് തെളിവ്. പാളിപ്പോയ ഒരു രാഷ്ട്രീയപരീക്ഷണത്തിന് കേരളത്തോട് കൊതിക്കെറുവ് കാട്ടാമോ മിസ്റ്റർ സാബൂ.
Discussion about this post